
ദുബൈ: റമദാനില്‍ ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടുമാണ് ഇ-ഭിക്ഷാടകര്‍ തട്ടിപ്പ് നടത്തുന്നത്.
റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സഹതാപം പിടിച്ചു പറ്റുന്ന രീതിയിലുള്ള കഥകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഭിക്ഷാടക സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരം പോസ്റ്റുകളോ ഇ-മെയിലുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇ-ക്രൈം (www.ecrime.ae) പ്ലാറ്റ്‌ഫോമില്‍ ബന്ധപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാനില്‍ ആളുകളുടെ ദാനമനോഭാവം മുതലെടുക്കുകയാണ് ഇത്തരം ഭിക്ഷാടകര്‍ ചെയ്യുന്നതെന്നും ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ക്യാമ്പയിനിലൂടെ 458 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്.
ദുബൈ: നോക്കാന്‍ ഏല്‍പ്പിച്ച കുട്ടിയുമൊത്ത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ കാമുകന് അയച്ചുകൊടുക്കുകയും ചെയ്‍ത യുവതിക്ക് ദുബൈയില്‍ ശിക്ഷ. ഏഷ്യക്കാരിയായ പ്രവാസി വനിതയ്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനുമാണ് കോടതി വിധിച്ചത്.
ഒരു യൂറോപ്യന്‍ വനിതയാണ് തന്റെ മൂന്ന് വയസുകാരിയായ മകളെ നോക്കാന്‍ പ്രവാസി വനിതയെ ഏല്‍പ്പിച്ചത്. കഴിഞ്ഞ നവംബറില്‍ ഇവര്‍ ഒരു ഫോണില്‍ മകളുടെ ചില വീഡിയോ ക്ലിപ്പുകള്‍ കാണുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടു. ജോലിക്കാരിയുടെ തൊഴിലുടമയോട് അമ്മ ഈ വീഡിയോയെപ്പറ്റി അന്വേഷിച്ചപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്‍യുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ അമ്മ വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ മൂന്ന് വയസുകാരിയായ തന്റെ മകളോടൊപ്പം യുവതി അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും ഇവ വാട്‍സ്ആപ് വഴി മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതായും കണ്ടെത്തുകയായിരുന്നു. ഇതാണ് പിന്നീട് നിയമനടപടികളിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam