Eid 2022 : ആഘോഷിക്കൂ, സുരക്ഷിതമായി; പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Published : May 01, 2022, 12:52 PM ISTUpdated : May 01, 2022, 01:57 PM IST
Eid 2022 : ആഘോഷിക്കൂ, സുരക്ഷിതമായി; പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Synopsis

ചെറിയ പെരുന്നാള്‍ സുരക്ഷിതമായി ആഘോഷിക്കണമെന്നും പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും ദുബൈ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ദുബൈ: ആഘോഷങ്ങളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ചെറിയ പെരുന്നാള്‍ സുരക്ഷിതമായി ആഘോഷിക്കണമെന്നും പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും ദുബൈ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ആഘോഷവേളകളില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പടക്കം വില്‍ക്കുന്നതോ വാങ്ങുന്നതോ പൊട്ടിക്കുന്നതോ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 'പടക്കങ്ങള്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപകടകരം'(‘Fireworks are more dangerous than you think’ ) എന്ന ബോധവത്കരണ ക്യാമ്പയിന്‍ ദുബൈ പൊലീസ് ആരംഭിച്ചു. ഇത്തരം വസ്തുക്കളുടെ അപകടസാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ വേണ്ടിയാണിത്. അപകടകരമായ പടക്കങ്ങളില്‍ നിന്ന് ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ  സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ക്യാമ്പയിന്‍ എന്ന് ദുബൈ പൊലീസിലെ സെക്യൂരിറ്റി അവയര്‍നെസ് ഡയറക്ടര്‍ ബട്ടി അഹ്മദ് അല്‍ ഫലസി പറഞ്ഞു.

യുഎഇ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54 അനുസരിച്ച് വെടിമരുന്ന് ഇറക്കുമതി, കയറ്റുമതി, നിര്‍മ്മാണം, രാജ്യത്തേക്ക് ഇവ ലൈസന്‍സില്ലാതെ കൊണ്ടുവരുന്നതും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതും ശിക്ഷാര്‍ഹമാണ്. ഒു വര്‍ഷം തടവുശിക്ഷയോ 100,000  ദിര്‍ഹം പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണിത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ