Dubai Schools: ദുബൈയിലെ സ്‍കൂളുകളിലെ നിയന്ത്രണങ്ങള്‍ നീക്കി; പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

By Web TeamFirst Published Jan 28, 2022, 10:48 PM IST
Highlights

ദുബൈയിലെ സ്‍കൂളുകളില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചുകൊണ്ട് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ പുതിയ അറിയിപ്പ്

ദുബൈ: ദുബൈയിലെ (Dubai) സ്‍കൂളുകളിലും കോളേജുകളിലും (Schools and colleges) നിലവിലുണ്ടായ കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) ഇളവ് അനുവദിച്ചു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ക്ലാസുകള്‍ (Physical Education lessons), സ്‍കൂള്‍ ട്രിപ്പുകള്‍ (School trips), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ (Extracurricular activities) എന്നിവയെല്ലാം പുനഃരാരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 31 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. ശിശുപരിപാലന കേന്ദ്രങ്ങള്‍ക്കും എമിറേറ്റിലെ സര്‍വകലാശാലകള്‍ക്കും പുതിയ ഇളവുകള്‍ ബാധകമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തിന് അധികൃതര്‍ നന്ദി അറിയിച്ചു. കായിക പരിശീലനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ക്യാന്റീനുകളും ഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക മുറികളും തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപകത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സ്‍കൂളുകളില്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

click me!