ദുബായ്-ഷാര്‍ജ റോഡ് അടയ്ക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

Published : Aug 02, 2019, 04:16 PM IST
ദുബായ്-ഷാര്‍ജ റോഡ് അടയ്ക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

Synopsis

അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിലൂടെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. 

അജ്‍മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് രണ്ടാഴ്ചത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 5.30 വരെയും വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ 10 വരെയും ഇതുവഴി ഗതാഗതം അനുവദിക്കില്ല. ഈ സമയത്ത് മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്