വിസിറ്റ് വിസയിലെത്തിയ 24കാരന്റെ ബാഗില്‍ ഒരു കിലോ മയക്കുമരുന്ന്; ശിക്ഷ വിധിച്ച് യുഎഇ കോടതി

By Web TeamFirst Published Nov 14, 2020, 6:50 PM IST
Highlights

സെപ്‍തംബര്‍ 25നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. 72 ഹെറോയിന്‍ ഗുളികളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ ബാഗിലുണ്ടായിരുന്നത്. 

ദുബൈ: ഒരു കിലോഗ്രാം ഹെറോയിനുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിന് 10 വര്‍ഷം തടവ്. 24കാരനായ യുവാവിന് 50,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനാണ് ദുബൈ പ്രാഥമിക കോടതിയുടെ വിധി.

സെപ്‍തംബര്‍ 25നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. 72 ഹെറോയിന്‍ ഗുളികളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ ബാഗിലുണ്ടായിരുന്നത്. ഒരു കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നു ഇതിന്. യുവാവിനെ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറി. അന്നുമുതല്‍ ഇയാള്‍ കസ്റ്റഡിയിലാണ്. കള്ളക്കടത്തിനും മയക്കുമരുന്ന് കൈവശം വെച്ചതിനുമാണ് കുറ്റം ചുമത്തിയത്. പിടിച്ചെടുത്ത ഗുളികകള്‍ ക്രൈം ലാബില്‍ പരിശോധിച്ച് മയക്കുമരുന്നാണെന്ന് ഉറപ്പുവരുത്തിയിരുന്നു.

click me!