
ദുബൈ: ദുബൈയുടെ ടോൾ ഓപ്പറേറ്ററായ സാലിക് കഴിഞ്ഞ വർഷം സ്വന്തമാക്കിയത് വൻ നേട്ടം. 230 കോടി ദിർഹം വരുമാനം നേടിയ സാലികിന്‍റെ ടാക്സ് കഴിഞ്ഞുള്ള ലാഭം 116 കോടി ദിർഹമാണ്. ഓഹരി ഉടമകൾക്കും നേട്ടമാണ് സാലക്കിന്റെ വളർച്ച.
നവംബറിലാണ് 2 പുതിയ ടോൾ ഗേറ്റുകൾ സാലിക് സ്ഥാപിച്ചത്. ബിസിനസ് ബേ ക്രോസിങ്ങിലും അൽ സഫ സൗത്തിലും. ഇതിന് ഫലമുണ്ടായി. പിഴയും ടോളുമായി അവസാനത്തെ മൂന്ന് മാസം പതിനാലര ശതമാനമാണ് വർധനവുണ്ടായത്. മൊത്തം 2024ലെ വരുമാനത്തിൽ 8.7 ശതമാനമാണ് വളർച്ച. 230 കോടി ദിർഹം ആണ് വരുമാനം. ടാക്സ് കഴിഞ്ഞുള്ള ലാഭം.
Read Also - മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ്സാദി ഖാന്‍റെ സംസ്കാരം ഇന്ന്
1164 മില്യൻ ദിർഹം ലാഭം. അഥവാ 116 കോടി ദിർഹം. സാലിക്കിന്റെ നേട്ടം ഓഹരി ഉടമകൾക്കും ഗുണകരമാണ്. 619 മില്യൻ ദിർഹമാണ് സാലിക്ക് ഡിവിഡന്റ് ആയി നൽകുക. പിഴയീടാക്കിയത് 23.6 കോടി ദിർഹം. പുതിയ സാലിക് ഗേറ്റുകൾക്ക് പുറമെ തിരക്കേറിയ പീക്ക് അവറുകളിൽ കൂടിയ നിരക്ക് ഈടാക്കാനും തുടങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ