
അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാറ്റ് വീശിയത്. ഇതേ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച കാലാവസ്ഥ കേന്ദ്രം, അബുദാബിയില്‍ പ്രത്യേകിച്ച്, ദൂരക്കാഴ്ച കുറയുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ദൃശ്യപര്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണി വരെ ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം നാളെ (തിങ്കളാഴ്ച) തെളിഞ്ഞ ആകാശമായിരിക്കും. കിഴക്കന്‍ മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില ഉയരാനാണ് സാധ്യതയെന്നാണ് പ്രവചനം. ചൊവ്വാഴ്ചയും മിതമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. ചില സമയത്ത് ഇത് 40 കിലോമീറ്റര്‍ വരെയാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam