ഒമാനിൽ നേരിയ ഭൂചലനം, യുഎഇയിലെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടു

Published : Nov 05, 2025, 05:01 PM IST
earthquake

Synopsis

ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച മുസന്ദത്തിന് തെക്ക് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക്.

ഷാർജ: ഒമാനിലെ മുസന്ദം ഉപദ്വീപിന്‍റെ തെക്ക് ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച മുസന്ദത്തിന് തെക്ക് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്.

യുഎഇ സമയം വൈകുന്നേരം 4.40ന് ആണ് ഈ മേഖലയിൽ ഭൂചലനം ഉണ്ടായത്. യുഎഇയിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും, രാജ്യത്ത് യാതൊരുവിധ നാശനഷ്ടങ്ങളോ പ്രത്യാഘാതങ്ങളോ ഇത് ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍റെ ഒറ്റ ചോദ്യം ഇൻസ്റ്റാഗ്രാം 'തൂക്കി', നറുക്ക് വീണത് 'പ്ലൂട്ടോ'യ്ക്ക്
കുവൈത്തിൽ വൻ മദ്യക്കടത്ത്, ഫ്രാൻസിൽ നിന്ന് വന്ന 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി