സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

Published : Apr 04, 2025, 10:55 AM IST
സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

Synopsis

ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്

ജുബൈൽ: സൗദി അറേബ്യയിൽ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.  സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. 

read more: ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി, ഫോബ്സ് ശതകോടീശ്വര പട്ടിക; ഇന്ത്യക്കാരിൽ മുന്നിൽ മുകേഷ് അംബാനി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു