സൗദി അറേബ്യയില്‍ നേരിയ ഭൂചലനം

Published : Jun 28, 2024, 06:25 PM IST
സൗദി അറേബ്യയില്‍ നേരിയ ഭൂചലനം

Synopsis

റിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചു. 

റിയാദ്​: സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിലെ മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അൽഷന്നാൻ പ്രദേശത്തിന്‍റെ കിഴക്കുഭാഗത്ത്​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.03നാണ് ഭൂചലനമുണ്ടായത്.

റിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചു. നാഷനൽ സെസ്​മിക്​ മോണിറ്ററിങ്​ നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചു. എന്നാല്‍ തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ഇതിന്‍റെ ആഘാതം അനുഭവപ്പെട്ടു. ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക്​ ഏതാനും സെക്കൻഡ്​ നേരത്തേക്ക്​ ഇതിൻറെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്​തെന്നും അദ്ദേഹം പറഞ്ഞു.  

Read Also - വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂ​ലൈ മുതൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം