കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

Published : Apr 15, 2025, 01:09 AM IST
കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

Synopsis

കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറുഭൂചലനം രേഖപ്പെടുത്തിയിരുന്നു. എവിടെയും നാശനഷ്ടങ്ങളില്ല.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്.   കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച വടക്കുകിഴക്കൻ കുവൈറ്റിലാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. കുവൈറ്റ് സമയം രാത്രി 8:29 ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറിയ ഭൂചലമുണ്ടായിരുന്നു.  റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  രാത്രി10:21നാണ് ഉണ്ടായത്.  രാജ്യത്ത് എവിടെയും അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി