
കെയ്റോ: ഖത്തറിനെതിരായ ഉപരോധം തുടരുമെന്ന് ഈജിപ്തും സൗദി അറേബ്യയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മറിച്ചൊരു തീരുമാനമുണ്ടാകുന്നത് വരെ ഉപരോധത്തില്‍ മാറ്റമുണ്ടാവില്ലെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറബിയ ചാനല്‍ അറിയിച്ചു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‍ദുല്‍ ഫതാഹ് അല്‍ സീസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കെയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം പുറത്തുവന്നത്. ഉപരോധത്തില്‍ എന്തെങ്കിലും ഇളവ് പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനമാണ് സൗദിയും ഈജിപ്തും കൈക്കൊണ്ടത്. ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഉപാധികള്‍ അംഗീകരിക്കണെമെന്ന ആവശ്യം സൗദിയും ഈജിപ്തും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam