Latest Videos

പുനര്‍വിവാഹം ചെയ്യാനൊരുങ്ങിയ മുന്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

By Web TeamFirst Published Jul 26, 2022, 2:22 PM IST
Highlights

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി യുവതി തന്റെ മുന്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഇവിടെ വെച്ച് ഇയാളെ നിരവധി തവണ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

കെയ്‌റോ: ഈജിപ്തില്‍ മുന്‍ ഭര്‍ത്താവിനെ യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തി. പുനര്‍ വിവാഹം ചെയ്യാന്‍ ഭര്‍ത്താവ് പദ്ധതിയിട്ടതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 25കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി യുവതി തന്റെ മുന്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഇവിടെ വെച്ച് ഇയാളെ നിരവധി തവണ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായി താനുമായുള്ള വിവാഹബന്ധം മുന്‍ ഭര്‍ത്താവ് വേര്‍പെടുത്തിയതെന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നുംയുവതി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം നടന്നതിന് പിന്നാലെ തന്നെ പ്രതിയായ യുവതി അറസ്റ്റിലായിരുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുവതിക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. 

കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മ അറസ്റ്റില്‍

യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു

ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

46കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇന്ത്യക്കാരന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു. 

താന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. തന്നെയും മക്കളെയും തീകൊളുത്തി കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആദ്യം അല്‍ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്കും മാറ്റി. 

click me!