
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.
ശൈഖ് സബാഹ് അല്‍ ഖാലിദിന്‍റെ രാജി സ്വീകരിച്ച് 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചിട്ടുള്ളത്. കിരീടാവകാശി ശൈഖ് മിശ്അല്‍ അൽ അഹമ്മദ് ആണ് അമീർ നൽകിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. രാജ്യത്തെ 40-ാം മത്തെ സര്‍ക്കാരാണ് അല്‍ നവാഫിന്‍റെ നേതൃത്വത്തിലുള്ളത്.
കുവൈത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വീഡിയോ ആപ്ലിക്കേഷനായി ടിക് ടോക്ക്
കൊവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍
ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്- 51,496 പേര്‍. യുഎഇയിലേക്ക് ഈ കാലയളവില്‍ 13,567 പേര്‍ മാത്രമാണ് തിരികെ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ