ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൊലപാതകത്തിന് ശേഷം ഇവര്‍ അഞ്ച് ദിവസം മൃതദേഹം സ്വന്തം വീട്ടില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് കുഴിച്ചിടുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം അവനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ അമ്മ അറസ്റ്റില്‍. കുവൈത്തിലെ വെസ്റ്റ് അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് അമ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൊലപാതകത്തിന് ശേഷം ഇവര്‍ അഞ്ച് ദിവസം മൃതദേഹം സ്വന്തം വീട്ടില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് കുഴിച്ചിടുകയായിരുന്നു. ഇതിന് ശേഷമാണ് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹം പൊലീസ് പുറത്തെടുത്തു. അമ്മ ബോധപൂര്‍വം തന്നെ കുട്ടിയെ കൊല്ലുകയായിരുന്നുവെന്നും അതിന് ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also:  ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

പെരുന്നാള്‍ ദിനത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ അബഹയില്‍ കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.

അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാര ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരിച്ചു. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യ: സജ്‌ന നരിക്കുനി, കുട്ടികള്‍ : റമിന്‍ മുഹമ്മദ്, മൈഷ മറിയം.