കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ചു; യുവാവിന് ആദരം

By Web TeamFirst Published Jun 27, 2022, 2:24 PM IST
Highlights

പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് രക്ഷിച്ചത്. നിസ്വ വിലായത്തിലെ ബഹ്ലയിലെ കുത്തിയൊഴുകുന്ന വാദിയില്‍ നിന്ന് കുട്ടികളെ സാഹസികമായ രക്ഷിച്ച് കരക്കെത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ ഒമാനി പൗരന്‍ അലി ബിന്‍ നാസര്‍ അല്‍ വര്‍ദിക്ക് ആദരം. ഒമാനിലെ വാദി ബാഹ്ല മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് രക്ഷിച്ചത്. നിസ്വ വിലായത്തിലെ ബഹ്ലയിലെ കുത്തിയൊഴുകുന്ന വാദിയില്‍ നിന്ന് കുട്ടികളെ സാഹസികമായ രക്ഷിച്ച് കരക്കെത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായെത്തിയത്. അലി ബിന്‍ നാസര്‍ അല്‍ വര്‍ദിയെ സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും നല്‍കി ആദരിച്ചു. 

مشهد بطولي لـ شاب عماني ينقذ طفلين من موت محقق pic.twitter.com/sWoyKfj35V

— جريدتكم (@ImeGrop)

മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി; 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്.

ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയതായി ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ദുബായില്‍ നിന്നും സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരുവാണ്  അപകടത്തില്‍പ്പെട്ടത്.

അനധികൃത പുകയില വില്‍പ്പന; പ്രവാസിക്ക് 2,000 റിയാല്‍ പിഴ

റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ 12  ഇന്ത്യക്കാരും ഹാസിക്ക് പോലീസ് സ്റ്റേഷനില്‍ സുരക്ഷിതയായി കഴിയുന്നുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നിയമ രേഖകള്‍ തയ്യാറാക്കിയ ശേഷം പന്ത്രണ്ട്  പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നും  എംബസ്സി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഒമാന്‍ സമയം  3:30 രക്ഷാപ്രവര്‍ത്തനം നടന്നത്. 1200 ലധികം ടണ്‍ ചരക്കുകളായിരുന്നു ഉരുവിലുണ്ടായിരുന്നത്.

click me!