
ദുബൈ: ബലി പെരുന്നാളിന്റെ അനുഗ്രഹീത വേളയില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ആയിരത്തിലധികം അടിസ്ഥാന ഭക്ഷ്യ, ഭക്ഷ്യേതര, നിത്യോപയോഗ വസ്‍തുക്കള്‍ക്ക് അറുപത് ശതമാനത്തിലധികം ഡിസ്‍കൗണ്ടാണ് ഇതിലൂടെ ലഭ്യമാവുക. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുകയെന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണിത്. ഒപ്പം ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പിന്തുണയ്‍ക്കാനും അവര്‍ക്ക് സേവനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സാമൂഹിക - സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് കൂടി അനുഗുണമായ തരത്തിലാണ് ഇത്.
ഓഫറുകളുടെ വിശദാംശങ്ങള്‍ യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്‍തകി വിവരിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ഡിസ്‍കൗണ്ട് ഓഫറുകള്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. ഇവ ജൂലൈ 16 വരെ നിലവിലുണ്ടാവും. ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തിലധികം വരെ വിലക്കുറവ് ഈ ദിവസങ്ങളില്‍ ലഭ്യമാവും. ദുബൈ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍ കോപ് സ്റ്റോറുകളിലും യൂണിയന്‍ കോപിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലും (ആപ്) ആനുകൂല്യങ്ങള്‍ ലഭിക്കും. അനുഗ്രഹീത ബലി പെരുന്നാള്‍ കാലയളവില്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ നല്‍കുന്ന എല്ലാ ഓര്‍ഡറുകള്‍ക്കും 'ഡെലിവറി' സൗകര്യവും ലഭിക്കും. അടിസ്ഥാന ഭക്ഷ്യ, നിത്യോപയോഗ വസ്‍തുക്കളായ അരി, മാംസം, പൗള്‍ട്രി, കാന്‍ഡ് ഫുഡ്, പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‍ക്കായിരിക്കും ഡിസ്‍കൗണ്ട് ലഭിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി രാജ്യത്തെ ജനങ്ങളുടെ സാംസ്‍കാരിക വൈവിദ്ധ്യം കൂടി ഉള്‍ക്കൊണ്ടു കൊണ്ടാണ് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ രൂപകല്‍പന ചെയ്‍തതെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം ബലിപെരുന്നാളിന് യൂണിയന്‍ കോപ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പെരുന്നാളിനും ദേശീയ ഉത്സവ സമയങ്ങളിലും യൂണിയന്‍ കോപ് ലഭ്യമാക്കുന്ന, വിവിധ ഇനം പഴ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്രൂട്ട് ബാസ്‍കറ്റ് ഏറ്റവും മത്സരക്ഷമമായ വിലയില്‍ ഇത്തവണയും ലഭ്യമാക്കും. പെരുന്നാള്‍ കാലത്ത് ആവശ്യത്തിലുണ്ടാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് മാംസത്തിന് പ്രത്യേകം വിലക്കുറവ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ വിതരണക്കാരുമായും അംഗീകൃത ഏജന്റുമാരുമായും അംഗീകൃത വ്യാപാരികളുമായും യൂണിയന്‍ കോപ് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ശനമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നതിനൊപ്പം ഉത്പന്നങ്ങളുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ സാധനങ്ങള്‍ ഉത്പാദിപ്പിച്ച സ്ഥലം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, കസ്റ്റംസ് ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പരിശോധിച്ച് ഉറപ്പുവരുത്തും.
ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായി സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലും എല്ലാ പ്രൊമോഷണല്‍ ഓഫറുകളോടും കൂടി ഓര്‍ഡറിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ വ്യത്യസ്‍തമായ സേവനങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ സജ്ജമാക്കിയിട്ടുണ്ട്. 'എക്സ്പ്രസ് ഡെലിവറി', യൂണിയന്‍ കോപ് സ്റ്റോറുകളില്‍ നിന്നുള്ള 'ക്ലിക്ക് ആന്റ് കളക്ട്' സേവനങ്ങളും, ബള്‍ക്ക് പര്‍ച്ചേസുകള്‍ക്കുള്ള ഓഫറുകള്‍ തുടങ്ങിയവയും ഓണ്‍ലൈന്‍ ഷോപ്പിങിന് സഹായകമാവുന്ന മറ്റ് സേവനങ്ങളും അതിലൂടെ ലഭ്യമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ