സൗദിയിൽ ഇന്ന് ചെറിയ പെരുന്നാൾ തിങ്കളാഴ്ച, റിയാദിൽ പുലർച്ചെ 5.33ന് നമസ്കാരം

Published : May 02, 2022, 12:33 AM IST
 സൗദിയിൽ ഇന്ന് ചെറിയ പെരുന്നാൾ തിങ്കളാഴ്ച, റിയാദിൽ പുലർച്ചെ 5.33ന് നമസ്കാരം

Synopsis

റിയാദിലുൾപ്പെടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മതകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

റിയാദ്: സൗദി അറേബ്യയിൽ റംസാൻ 30 തികച്ച് തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. റിയാദിലുൾപ്പെടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മതകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റിയാദ് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 1,645 പള്ളികളിലും 10 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം. 

ഷിഫ, സുവൈദി, അൽഫർയാൻ, പഴയ മൻഫുഅ, റബുഅ, അൽമസാന, അൽഫവാസ്, അൽഹായ്ർ, മൻഫുഅ തുടങ്ങിയ ഇടങ്ങളിലാണ് തുറന്ന മൈതാനത്ത് ഈദ് ഗാഹുകൾ ഒരുക്കുന്നത്. പുലർച്ചെ 5.33 നാണ് റിയാദിൽ നമസ്കാരം. ബാക്കിയുള്ള സ്ഥലങ്ങളിലെ പെരുന്നാൾ നമസ്കാരം ഇനി പറയുന്നു. ദമ്മാം: 5.16, മക്ക: 6.04, മദീന: 6.01, അബഹ: 5.59, തബൂക്ക്: 6.08, ഹാഇൽ: 5.49, ബുറൈദ: 5.41, അറാർ: 5.45, ജീസാൻ: 5.59, നജ്റാൻ 5.52, അൽബാഹ: 6.00, സകാക: 5.51.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി