ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

By Web TeamFirst Published Apr 30, 2022, 11:12 PM IST
Highlights

ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ എത്തുന്നത്. എന്നാല്‍ ഒമാനില്‍ റമദാന്‍ 29 ഞായറാഴ്ച ആയതിനാല്‍ ചെറിയ പെരുന്നാള്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.

ദുബൈ: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മറ്റി അറിയിച്ചു. ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്.

ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ എത്തുന്നത്. എന്നാല്‍ ഒമാനില്‍ റമദാന്‍ 29 ഞായറാഴ്ച ആയതിനാല്‍ ചെറിയ പെരുന്നാള്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും അല്ലെങ്കില്‍ ചൊവ്വാഴ്ചയും ആയിരിക്കും ഒമാനില്‍ പെരുന്നാള്‍. ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പ് തുടങ്ങിയത്. 

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. 

സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മറ്റി അറിയിച്ചു.

click me!