
റിയാദ്: തായ്‍ലൻഡിൽ നിന്ന് മൂന്ന് കിലോ ഹാഷിഷുമായി ദമ്മാമിലെത്തിയ മലയാളി യുവാവിനെയും അയാളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മറ്റ് നാല് മലയാളികളെയും നർകോട്ടിക് കൺട്രോൾ വിഭാഗം പിന്തുടർന്ന് പിടികൂടി. ഉംറ വിസയിൽ തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെ കിങ് ഫഹദ് ഇൻറർനാഷനൽ എയര്‍പോർട്ടിൽ എത്തിയതാണ് കോഴിക്കോട് സ്വദേശിയായ യുവാവ്. ഇയാളെ സ്വീകരിക്കാൻ മറ്റ് നാല് മലയാളികളും അവിടെയെത്തി.
ഇമിഗ്രേഷൻ, ലഗേജ് ചെക്കിങ് നടപടികളെല്ലാം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവാവിനെ നർക്കോട്ടിക് കൺട്രോൾ വിഭാഗം പിന്തുടർന്ന് നിരീക്ഷിച്ച് വഴിമധ്യേ പിടികൂടുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയവരും അക്കൂട്ടത്തിൽ പിടിയിലായി. പൊലീസിന്‍റെ നാടകീയമായ നീക്കത്തിലൂടെയാണ് പ്രതികളെയെല്ലാം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തി അനന്തര നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. സൗദിയിൽ മയക്കുമരുന്ന് കടത്ത് വധശിക്ഷ വരെ ലഭിക്കാവുന്ന കൊടും കുറ്റമാണ്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ രാജ്യം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ