
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. കുവൈത്തിലാണ് സംഭവം. ഈ തട്ടിപ്പ് കേസ് സുലൈബിഖാത് പൊലീസ് സ്റ്റേഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് കൈമാറി. 1971-ൽ ജനിച്ച ഒരു സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരസ്യം കണ്ടാണ് വയോധിക അതില്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടത്.
പരസ്യത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട വയോധിക, തൊഴിലാളിയുടെ രാജ്യം, പ്രത്യേകതകൾ എന്നിവ ചർച്ച ചെയ്ത ശേഷം, ധാരണയിലെത്തിയതനുസരിച്ച് 900 കുവൈത്തി ദിനാർ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പണം ലഭിച്ചയുടൻ പ്രതി വിളിച്ചാൽ പ്രതികരിക്കാതിരിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പണം തിരിച്ചുകിട്ടുകയോ തൊഴിലാളിയെ ലഭിക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് വയോധികക്ക് മനസ്സിലായത്. തുടർന്ന് വടക്കുപടിഞ്ഞാറൻ സുലൈബിഖാത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സിഐഡി അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam