Latest Videos

കുവൈത്തില്‍ പരിശോധന തുടരുന്നു; രണ്ട് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ നിന്ന് 11 പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Jul 5, 2022, 1:41 PM IST
Highlights

ഹവല്ലിയിലെയും ജലീബിലെയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 പ്രവാസികള്‍ പിടിയിലായി. ജലീബ് അല്‍ ഷുയൂഖിലെ ഓഫീസില്‍ നിന്ന് റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരായ ഒമ്പത് സ്ത്രീകളെയാണ് പിടികൂടിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. രണ്ട് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് റെയ്ഡ് നടത്തി. 

ഹവല്ലിയിലെയും ജലീബിലെയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 പ്രവാസികള്‍ പിടിയിലായി. ജലീബ് അല്‍ ഷുയൂഖിലെ ഓഫീസില്‍ നിന്ന് റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരായ ഒമ്പത് സ്ത്രീകളെയാണ് പിടികൂടിയത്. ഇവര്‍ വിവിധ രാജ്യക്കാരാണ്. ഹവല്ലിയിലെ ഓഫീസില്‍ നിന്ന് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 

വേശ്യാവൃത്തി; കുവൈത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

\കുവൈത്തില്‍ വാഹനപരിശോധന; 600 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒമ്പത് പിടികിട്ടാപ്പുള്ളികളെയും പരിശോധനയില്‍ പിടികൂടി. 

ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 താമസനിയമ ലംഘകരെയും അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച 44 ഗ്യാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അലക്ഷ്യമായി നിര്‍ത്തിയ 514 വാഹനങ്ങളില്‍ മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ചു. നിഷ്ചിത സമയത്തിനുള്ളില്‍ വാഹനം മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

താമസ സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി; കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. 

ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

click me!