Asianet News MalayalamAsianet News Malayalam

താമസ സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി; കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

താമസ സ്ഥലത്ത് ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയായിരുന്നു കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക സംവിധാനങ്ങളും ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

Two arrested with narcotics including marijuana in Kuwait
Author
Kuwait City, First Published Jul 3, 2022, 9:59 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും കുടുങ്ങിയത്. ഇവരില്‍ നിന്ന് അഞ്ചര കിലോഗ്രാം ഹാഷിഷ്, നാല് കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് എന്നിവയ്‍ക്ക് പുറമെ ഒന്‍പത് കഞ്ചാവ് ചെടികളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
 

താമസ സ്ഥലത്ത് ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയായിരുന്നു ഇവര്‍ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളും ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
 

Read also: കുവൈത്തില്‍ ഒരു മാസത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെടുന്നത് 26 പേര്‍

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Latest Videos
Follow Us:
Download App:
  • android
  • ios