ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളും അധിക ലഗേജ് ഓഫറും; ദുബായിൽ പഠിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എമിറേറ്റ്സ് എയർലൈൻ

Published : Sep 18, 2026, 05:32 PM IST
emirates airline

Synopsis

ദുബായിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആകർഷകമായ യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻ. കുറഞ്ഞ വിമാനനിരക്ക്, അധിക ലഗേജ്, യാത്ര മാറ്റാനുള്ള ഇളവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായിയെ ലോകത്തിലെ മികച്ച 10 സ്റ്റുഡന്റ് സിറ്റികളിൽ ഒന്നാക്കാനുള്ള 'E33' തന്ത്രത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.

ദുബായ്: ഉന്നതവിദ്യാഭ്യാസത്തിനായി ദുബായിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ആകർഷകമായ യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് എമിറേറ്റ്സ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ദുബായിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിമാന ടിക്കറ്റ് നിരക്ക്, അധിക സൗജന്യ ലഗേജ് അനുമതി, യാത്രകളിൽ മാറ്റം വരുത്താനുള്ള ഇളവുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാം വഴി ആനുകൂല്യങ്ങൾ ലഭിക്കും. ‘ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ്’ പ്രോഗ്രാമിന് കീഴിലുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ പിന്തുണയും എമിറേറ്റ്സ് നൽകും.

2033-ഓടെ ദുബായിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അനുപാതം 50 ശതമാനമായി ഉയർത്താനും, ദുബായിയെ ലോകത്തിലെ മികച്ച 10 സ്റ്റുഡന്‍റ് സിറ്റികളിൽ ഒന്നാക്കാനുമുള്ള 'E33' തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ സഹകരണം. അന്താരാഷ്ട്ര വിദ്യാഭ്യാസ നെറ്റ്‌വർക്കായ ഐസിഇഎഫ്മായും എമിറേറ്റ്സ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ ഐസിഇഎഫ് അംഗീകൃത ഏജൻസികൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പാക്കേജുകൾ ലഭ്യമാകും. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ടീ കോം ഗ്രൂപ്പ് എന്നിവരുമായി ചേർന്ന് 'സ്റ്റഡി ദുബായ്' ക്യാമ്പെയ്നുകൾ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും എമിറേറ്റ്സ് തീരുമാനിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മംഗഫിൽ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; രണ്ട് പേർക്ക് പരിക്ക്
ലണ്ടനിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ലഗേജ് കണ്ട് സംശയം; കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 9.6 കിലോഗ്രാം മയക്കുമരുന്ന്