മെഗാ 7 ഗ്രാൻഡ് പ്രൈസ് വർദ്ധിപ്പിച്ച് എമിറേറ്റ്സ് ഡ്രോ

Published : Aug 07, 2024, 01:29 PM ISTUpdated : Aug 07, 2024, 04:05 PM IST
മെഗാ 7 ഗ്രാൻഡ് പ്രൈസ് വർദ്ധിപ്പിച്ച് എമിറേറ്റ്സ് ഡ്രോ

Synopsis

ആഗസ്റ്റ് 11 ന് നടക്കുന്ന മെഗാ 7 ഡ്രോയുടെ സമ്മാനത്തുക AED 100 മില്യണിൽ നിന്നും AED 120 മില്യൺ ആക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് എമിറേറ്റ്സ് ഡ്രോകളുടെയും റാഫിൾ ഡ്രോയുടെ സമ്മാനതുകയും പുതുക്കിയിട്ടുണ്ട്. 

ലൈവ് ഡ്രോയിൽ പങ്കെടുക്കുന്ന കളിക്കാർക്ക് കൂടുതൽ സുതാര്യതയും സമഗ്രതയും ഉറപ്പാക്കാൻ പുതിയ പദ്ധതി ആവിഷ്കരിച്ച് എമിറേറ്റ്സ് ഡ്രോ. അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള റാൻഡം നമ്പർ ജനറേറ്റർ സിസ്റ്റം ഉപയോഗിച്ചാകും ഇനി മുതൽ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പുകൾ നടത്തുക. കളിക്കാരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം  ആവിഷ്കരിച്ചിരിക്കുന്നത്. 

എമിറേറ്റ്സ് ഡ്രോയുടെ ആഴ്ചതോറുമുള്ള ഈസി 6, ഫാസ്റ്റ് 5, മെഗാ 7 എന്നീ ഡ്രോകൾ ഇനിമുതൽ പുതിയ സംവിധാനത്തിലാകും നടക്കുക. ഗെയിമിംഗ് ലബോറട്ടറീസ് ഇന്റർനാഷണലിന്റെ അംഗീകാരമുള്ള സംവിധാനമാണിത്. കളിക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിനും ആർജ്ജവം കൂട്ടുന്നതിനും പുതിയ രീതി ഗുണകരമാകുമെന്നാണ് എമിറേറ്റ്സ് ഡ്രോ നേതൃത്വത്തിൻറെ പ്രതീക്ഷ. 

ഇതോടൊപ്പം ആഗസ്റ്റ് 11 ന് നടക്കുന്ന മെഗാ 7 ഡ്രോയുടെ സമ്മാനത്തുക AED 100 മില്യണിൽ നിന്നും AED 120 മില്യൺ ആക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് എമിറേറ്റ്സ് ഡ്രോകളുടെയും റാഫിൾ ഡ്രോയുടെ സമ്മാനതുകയും പുതുക്കിയിട്ടുണ്ട്. മെഗാ 7ൻറെ സമ്മാനത്തുക AED 70,000ത്തിൽ നിന്നും AED 100,000 ആയും ഉയർത്തിയതിനാൽ വിജയികൾക്ക് കൂടുതൽ ഗുണകരമാകും. 

എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ സമഗ്രതയും സുതാര്യതയും ഒരുക്കുന്നതിനാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് എമിറേറ്റ്സ് ഡ്രോ ഹെഡ് ഓഫ് കൊമേർഷ്യൽ പോൾ ചാടർ പറഞ്ഞു. 

August 9 മുതൽ 11, 2024, വരെയുള്ള ദിവസങ്ങളിലെ ഡ്രോയുടെ റിസൾട്ട് UAE സമയം 9.30PMന് എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റിലും ഫേസ്ബുക്, ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കാണാം. നമ്പറുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനായി @emiratesdraw സോഷ്യൽ മീഡിയയിൽ പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ emiratesdraw.com

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും