
ഫിലിപ്പീൻസിൽ നിന്നുള്ള ജോസഫ് ഗാർഷ്യ EASY6 ഗെയിമിലൂടെ നേടിയത് 25,000 ഡോളർ. ആറിൽ അഞ്ച് നമ്പറുകൾ അദ്ദേഹം മാച്ച് ചെയ്തു. കുവൈത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് ജോസഫ് ഗെയിം കളിക്കാൻ തീരുമാനിക്കുന്നത്.
EASY6 ഗ്രാൻഡ് പ്രൈസ് വിജയിയെയും നിങ്ങൾക്ക് ഉടനെ അറിയാം. രേഖകളുടെ പരിശോധന തുടരുകയാണ്.
അമേരിക്കൻ എംബസിയിൽ അസി. ഷെഫ് ആയി ജോലി ചെയ്യുകയാണ് ജോസഫ്. അദ്ദേഹത്തിന്റെ കുടുംബം ഫിലിപ്പീൻസിൽ തന്നെയാണുള്ളത്. മൂന്നു വർഷം മുൻപാണ് MEGA7 കളിച്ച് ആദ്യമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുത്തത്.
സമ്മാനം നേടുന്നതിലൂടെ രണ്ട് ആൺമക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് ജോസഫ് ലക്ഷ്യമിട്ടത്. ഡ്രോ നടന്ന ദിവസം ഫോണിൽ ഇ-മെയിൽ നോട്ടിഫിക്കേഷൻ ലഭിച്ചപ്പോൾ ജോസഫ് ശ്രദ്ധിച്ചു. ഇതിന് മുൻപും നാല് നമ്പറുകൾ വരെ അദ്ദേഹം മാച്ച് ചെയ്തിട്ടുള്ളതുകൊണ്ട് വലിയ ആവേശം തോന്നിയിരുന്നില്ല. അഞ്ച് നമ്പറുകൾ മാച്ച് ചെയ്തത് അദ്ദേഹത്തെ ഞെട്ടിച്ചു.
സമ്മാനം നേടിയ വിവരം ആദ്യം മൂത്ത മകനോടാണ് ജോസഫ് പറഞ്ഞത്. സമ്മാനത്തുകയിൽ ഒരു പങ്ക് സഹോദരിക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം പറയുന്നു. തനിച്ച് താമസിക്കുന്ന സഹോദരിക്ക് പ്രായം കൂടി വരികയാണ്. ഈ തുക അവർക്കും പ്രയോജനം ചെയ്യും – അദ്ദേഹം പറയുന്നു.
എമിറേറ്റ്സ് ഡ്രോ തുടർന്നും കളിക്കാനാണ് ജോസഫ് ആഗ്രഹിക്കുന്നത്. ഇനി ഗ്രാൻഡ് പ്രൈസ് തന്നെ നേടണമെന്ന് അദ്ദേഹം കരുതുന്നു. 6 ഡോളർ മാത്രം മുടക്കി ജീവിതം തന്നെ മാറ്റാനുള്ള ഒരു വരം നേടാൻ ഇത് സഹായിക്കും എന്നാണ് എല്ലാവർക്കും അദ്ദേഹം നൽകുന്ന ഉപദേശം.
എമിറേറ്റ്സ് ഡ്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് ഇപ്പോൾ MEGA7 ഗ്രാൻഡ് പ്രൈസ് 30 മില്യൺ ഡോളറിൽ നിന്നും 50 മില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്. ഈ ഞായറാഴ്ച്ച വരെ മാത്രമാണ് ഇത് നേടാനുള്ള അവസരം.
താൻ തെരഞ്ഞെടുത്ത നമ്പറുകൾ ഭാഗ്യം ഉറപ്പിക്കും എന്ന് അറിഞ്ഞിട്ടല്ല ജോസഫ് മത്സരത്തിൽ പങ്കെടുത്തത്. ശ്രമം തുടർന്നാലേ ഭാഗ്യം തേടിയെത്തൂ എന്നുള്ള അറിവ് മാത്രമാണ് അദ്ദേഹത്തെ വീണ്ടും പങ്കെടുക്കാൻ പ്രേരിപ്പിച്ചത്.
50 മില്യൺ ഡോളർ സമ്മാനം ലഭിച്ചാൽ നിങ്ങളെന്താണ് ചെയ്യുക? ചിലപ്പോൾ Emirates Draw MEGA7 ഗ്രാൻഡ് പ്രൈസ് നിങ്ങൾക്കാകും. അവസരം ഉപയോഗിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam