
എമിറേറ്റ്സ് ഡ്രോ ഈ ആഴ്ച്ചയിലെ മൂന്നു വിജയികളെ പ്രഖ്യാപിച്ചു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നും വരുന്ന ഇവരുടെ ലക്ഷ്യങ്ങളും പലതാണ്. കുട്ടിയുടെ വിദ്യാഭ്യാസം, സാമ്പത്തിക ബുദ്ധിമുട്ടിന് അവസാനം, ബിസിനസിന് പിന്തുണ എന്നിങ്ങനെ എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ SURE1, EASY6 മത്സരങ്ങളിൽ വിജയിച്ചവർ തെളിയിക്കുന്നത് ഒരു ടിക്കറ്റുകൊണ്ട് മാറ്റത്തിന്റെ വാതിലുകൾ തുറക്കാനാകും എന്നാണ്.
മലയാളിയായ ദിനഷേൻ കെ.വിയാണ് ഒരു വിജയി. SURE1 റാഫിളിലൂടെ $30,000 അദ്ദേഹം നേടി. ദോഹയിൽ നിന്നുള്ള ഇലക്ട്രിക്കൽ എൻജിനീയറാണ് ദിനേഷ്. മൂന്നു വർഷമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മാത്രമല്ല, ഒരു പങ്ക് ജീവകാരുണ്യത്തിനും ഉപയോഗിക്കും.
“സന്തോഷംകൊണ്ട് ഞാൻ കരഞ്ഞുപോയി. കുടുംബത്തോട് ഈ വിജയത്തെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, ജീവിതത്തിലെ പ്രശ്നങ്ങളല്ല നമ്മളെ നിർവചിക്കുകയെന്ന്. സ്വപ്നത്തിലേക്കുള്ള ചെറിയ ചുവടുകൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാനാകും.” – കെ. വി. ദിനേഷൻ പറഞ്ഞു.
ഫിലിപ്പീൻസിൽ നിന്നുള്ള റൊമേൽ പെറോനോയാണ് മറ്റൊരു വിജയി. സൗദി അറേബ്യയിൽ മെഷീൻ ഓപ്പറേറ്ററായ റൊമേൽ EASY6 ഗെയിമിലൂടെ $12,500 നേടി.
“മനസമാധാനവും സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്ക് അവസാനവുമായി ഈ വിജയം” - അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടിൽ നിന്നുള്ള ശ്രീനി ഉമർ ഹത്തയും വിജയിയായി. EASY6 ഗെയിമിലൂടെ $12,500 ആണ് അദ്ദേഹം നേടിയ സമ്മാനം. പുതുതായി തുടങ്ങിയ സംരംഭത്തിനായി ലോൺ എടുക്കാൻ ഒരുങ്ങവേയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.
ഈ ഞായറാഴ്ച്ച മാത്രം മത്സരാർത്ഥികളെ വലിയൊരു അവസരം കാത്തിരിക്കുന്നുണ്ട്. നിലവിലെ MEGA7 $30 മില്യൺ സമ്മാനത്തുക ഇരട്ടിയാകും. അതായത് $60 മില്യൺ നേടാൻ കളിക്കാം. ഈ വമ്പൻ സമ്മാനത്തുക നേടാൻ നിങ്ങൾക്ക് അവസരങ്ങളും വർധിപ്പിക്കാം:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam