
ദുബൈ : പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷനലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ആണ് ദുബൈയിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. എംജി സർവകലാശാലയുടെയും ബിഎസ്എഫിന്റെയും കെടിസിയുടെയും വോളിബോൾ താരവുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.
സംസ്കാരം 15ന് ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ. രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam