കേരളത്തിന് സഹായവുമായി എമിറേറ്റ്സ്; സാധനങ്ങളുമായി 13 വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക്

Published : Aug 23, 2018, 05:06 PM ISTUpdated : Sep 10, 2018, 04:53 AM IST
കേരളത്തിന് സഹായവുമായി എമിറേറ്റ്സ്; സാധനങ്ങളുമായി 13 വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക്

Synopsis

എമിറേറ്റ്സിന്റെ കാര്‍ഗോ വിഭാഗമായ സ്കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് വരുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സാമഗ്രികളാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. 

ദുബായ്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ദുബായുടെ ഔദ്ദ്യോഗിക എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സും. ദുരിതാശ്വാസത്തിന് ആവശ്യമായ 175 ടണ്‍ സാധനങ്ങള്‍ കേരളത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 

എമിറേറ്റ്സിന്റെ കാര്‍ഗോ വിഭാഗമായ സ്കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് വരുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സാമഗ്രികളാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. പുതപ്പുകള്‍, ഡ്രൈ ഫുഡ്, ജീവന്‍ രക്ഷാ ബോട്ടുകള്‍ തുടങ്ങിയവ തിരുവനന്തപുരം വിമാനത്താവളത്തിലായിരിക്കും എത്തിക്കുന്നത്. പിന്നീട് ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രാദേശിക സംഘടനകള്‍ക്ക് കൈമാറും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി