
അബുദാബി: പ്രളയം നാശം വിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി ഏറ്റവുമധികം പ്രചാരണം നടത്തുന്ന വിദേശരാജ്യമാണ് യുഎഇ. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ച് രാജ്യത്ത് വിഭവസമാഹരണം നടത്തുകയാണ് യുഎഇ.
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ ദുരിതത്തിന് നല്‍കുന്നതിന്റെ പതിന്മടങ്ങ് പ്രധാന്യം യുഎഇയിലെ അറബ് മാധ്യമങ്ങളില്‍ കാണാം. ദേശീയ ദിനപത്രമായ അല്‍ ഇത്തിഹാദ് ന്യൂസ് എഴു പേജാണ് പ്രളയത്തിന് ശേഷമുള്ള കാഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാറ്റിവച്ചത്.
കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഔദ്ദ്യോഗികമായി വീഡിയോ പുറത്തിറക്കി. പ്രളയത്തിന് മുന്‍പും ശേഷവുമുള്ള കേരളത്തെ ദൃശ്യവത്കരിക്കുന്ന വീഡിയോ ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എല്ലാവരുടെയും പിന്തുണയാണ് ആവശ്യപ്പെടുന്നത്.
വീഡിയോ കാണാം
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam