
അബുദാബി: നറുക്കെടുപ്പിലൂടെ ലഭിച്ച ലക്ഷങ്ങള്‍ വിലയുള്ള ആഢംബര കാര്‍ മകള്‍ക്ക് സമ്മാനിച്ച് പിതാവ്. ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെയാണ് യുഎഇ സ്വദേശി നാസര്‍ അല്‍സുവൈദിക്ക് ആഢംബര കാര്‍ സമ്മാനമായി ലഭിച്ചത്.
355,000 ദിര്‍ഹം (ഏകദേശം 81 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വിലയുള്ള ആഢംബര റേഞ്ച് റോവര്‍ കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ദുബൈ സര്‍ക്കാരിലെ ജീവനക്കാരനാണ് അല്‍സുവൈദി. പുതുപുത്തന്‍ കാര്‍ തന്‍റെ മകള്‍ക്ക് സമ്മാനമായി നല്‍കാനാണ് 54കാരനായ ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. 10 വര്‍ഷത്തിലേറെയായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഇദ്ദേഹം സോഷ്യല്‍ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് ആദ്യം അറിയുന്നത്. പിന്നാലെ സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുത്ത് തുടങ്ങി. ഏറക്കുറെ എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. സമ്മാന വിവരം അറിയിച്ചുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ വളരെയേറെ സന്തോഷം തോന്നിയെന്നും ഇത് തന്‍റെ ആദ്യത്തെ വിജയമാണെന്നും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അടുത്ത നറുക്കെടുപ്പിലേക്കും ഇദ്ദേഹം ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഡിസംബറില്‍ നടക്കുന്ന നറുക്കെടുപ്പില്‍ 25 മില്യന്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നേടാനുള്ള അവസരമാണ് ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ