യമനിലെ വ്യോമാക്രമണം; തെറ്റുപറ്റിയെന്ന് സൗദി സഖ്യസേന

By Web TeamFirst Published Sep 2, 2018, 10:08 AM IST
Highlights

വടക്കന്‍ യമനില്‍ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശത്താണ് സൗദി വ്യോമാക്രമണം നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു സ്കൂള്‍ ബസും തകര്‍ന്നു. 

റിയാദ്: യെമനില്‍ കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തില്‍ പിഴവുകള്‍ സംഭവിച്ചെന്ന് സൗദി സഖ്യസേന സമ്മതിച്ചു. ഹൂതി വിമതരെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തില്‍ 40 കുട്ടികളടക്കം 51 പേര്‍ കൊല്ലപ്പെട്ടതായാണ് റെഡ്ക്രോസ് സ്ഥിരീകരിച്ചത്.

വടക്കന്‍ യമനില്‍ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശത്താണ് സൗദി വ്യോമാക്രമണം നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു സ്കൂള്‍ ബസും തകര്‍ന്നു. ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയപ്പോള്‍ പിഴവ് സംഭവിച്ചെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഖ്യസേനാ വക്താവ് അന്‍സൂര്‍ അല്‍ മന്‍സൂറാണ് അറിയിച്ചത്. ഇതിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ ബസ് ആക്രമിക്കപ്പെടരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

click me!