അബുദാബിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം

Published : Sep 02, 2018, 09:16 AM ISTUpdated : Sep 10, 2018, 02:13 AM IST
അബുദാബിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം

Synopsis

ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇയാള്‍ എങ്ങനെ മുകളില്‍ കയറിയെന്ന് വ്യക്തമല്ല. യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വളരെ വേഗം തന്നെ താഴെയിറക്കാന്‍ കഴിഞ്ഞുവെന്നാണ് പൊലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

അബുദാബി: അബുദാബിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി വിദേശിയുടെ ആത്മഹത്യാശ്രമം. ഏറെനേരത്തെ പരിശ്രമത്തിനിടെ പൊലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

30 വയസില്‍ താഴെ പ്രായമുള്ള ഏഷ്യക്കാരാനാണ് ആത്മഹത്യാശ്രമം നടത്തിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിദേശകാര്യ വിഭാഗം പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ സ്ഥലത്തെത്തി.

ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇയാള്‍ എങ്ങനെ മുകളില്‍ കയറിയെന്ന് വ്യക്തമല്ല. യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വളരെ വേഗം തന്നെ താഴെയിറക്കാന്‍ കഴിഞ്ഞുവെന്നാണ് പൊലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 
 
PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒമാനിലെ മുസന്ദത്തിന് തെക്ക് നേരിയ ഭൂചലനം, യുഎഇയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച് അധികൃതർ