മുസന്ദത്തിന് തെക്ക് ഭാഗത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ഡിസംബർ 28 ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 4:44-നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
ദുബൈ: ഒമാനിലെ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 28 ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 4:44-നാണ് ഭൂചലനം ഉണ്ടായത്.
ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മുസന്ദത്തിന് തെക്ക് ഭാഗത്തുണ്ടായ ഈ ചലനം യുഎഇയുടെ ചില വടക്കൻ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയിൽ എവിടെയും നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.


