
അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ് ലഭിക്കുക.
ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും. ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ സര്‍വീസും പ്രയോജനപ്പെടുത്താം.
Read Also- ഈ വർഷത്തെ റമദാൻ വ്രതാരംഭം എന്നു മുതല്‍? അറിയിച്ച് ഇൻറർനാഷനൽ അസ്ട്രോണമി സെന്‍റര്‍
ദുബൈയില്‍ നിന്ന് പുതിയ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബൈ: ദുബൈയില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബൈയില്‍ നിന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക.
ബൊഗോട്ടയിലേക്കുള്ള എമിറേറ്റ്‌സിൻറെ പ്രവേശനത്തോടെ എയര്‍ലൈന്‍റെ തെക്കേ അമേരിക്കൻ ശൃംഖലയെ നാല് ഗേറ്റ്‌വേകളിലേക്ക് വിപുലീകരിക്കും, സാവോ പോളോ, റിയോ ഡി ജനീറോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പ്രതിദിന സര്‍വീസ് ദുബൈയെയും ബൊഗോട്ടയെയും മിയാമി വഴി ബന്ധിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ