അതനുസരിച്ച് മാർച്ച് 10ന് (ഞായറാഴ്ച) മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രൻ അസ്തമിക്കുക.
റിയാദ്: ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11ന് സൗദി അറേബ്യ ഉൾപ്പടെ നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ ആരംഭിക്കുമെന്ന് ഇൻറർനാഷനൽ അസ്ട്രോണമി സെൻറർ പ്രവചിച്ചു. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ശഅ്ബാൻ തുടങ്ങിയത് ഫെബ്രുവരി 11നാണ്.
അതനുസരിച്ച് മാർച്ച് 10ന് (ഞായറാഴ്ച) മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രൻ അസ്തമിക്കുക. അതുകൊണ്ട് തന്നെ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇൻറർനാഷനൽ അസ്ട്രോണമി സെൻറർ അഭിപ്രായപ്പെട്ടു. റമദാൻ ചന്ദ്രക്കല കണ്ടാൽ മാത്രമേ ചന്ദ്രദർശന സമിതി തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
Read Also - വൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി; സമ്പദ് വ്യവസ്ഥ ശക്തിപ്പെടും, സൗദിയുടെ മുഖം മാറ്റുന്ന കണ്ടെത്തൽ
അതേസമയം ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11നാവാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചിരുന്നു. മാര്‍ച്ച് 10 ഞായറാഴ്ചയാകും ശഅബാന്‍ മാസം പൂര്‍ത്തിയാവുക. മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂൺ പിറക്കും.
സൂര്യന് അസ്തമിച്ചതിന് ശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും അതിനാൽ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. എന്നാല്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി.
