വിദ്യാർത്ഥികൾക്കായി ദൃശ്യശ്രവ്യ മാധ്യമ പരിശീലനവുമായി ഈവിങ്‌സ്

By Web TeamFirst Published Feb 2, 2023, 11:43 PM IST
Highlights

യുഎഇയിലെ ഏറ്റവും വലിയ പ്രതിവാര ലോട്ടറി നറുക്കെടുപ്പായ മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് വ്യവസായ മാധ്യമ സംരംഭവുമായ അൽ നൂറുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി നൂതന സൗകര്യം ഒരുക്കുന്നത്

മാധ്യമ പ്രവർത്തനത്തിൽ തല്പരരായ വിദ്യാർത്ഥികൾക്ക് ദൃശ്യശ്രവ്യ മാധ്യമ പരിശീലനമൊരുക്കി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റർ ഈവിങ്‌സ് (EWINGS). യുഎഇയിലെ ഏറ്റവും വലിയ പ്രതിവാര ലോട്ടറി നറുക്കെടുപ്പായ മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് വ്യവസായ മാധ്യമ സംരംഭവുമായ അൽ നൂറുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി നൂതന സൗകര്യം ഒരുക്കുന്നത്. 

അൽ നൂർ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ആർട്ട് ആൻഡ് ക്രഫ്റ്റ് സ്റ്റുഡിയോ, ജിം, സ്പോർട്സ് ആഡിറ്റോറിയം, കാർപെന്ററി യൂണിറ്റ്, സ്വിമ്മിങ് പൂൾ, മ്യൂസിക് റൂം, ലൈബ്രറി, തെറാപ്പി ആൻഡ് മൾട്ടി സെൻസറി റൂം എന്നിവയ്‌ക്കൊപ്പമാണ് മാധ്യമ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കുന്നത്. പതിനാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം. ന്യൂസ് അങ്കറിങ്, റിപ്പോർട്ടിങ്, എഡിറ്റിംഗ്, ബ്രോഡ്കാസ്റ്റിംഗ്, ഇന്റർവ്യൂയിങ് എന്നിവ കൂടാതെ സോഷ്യൽ മീഡിയയിലും ഏറ്റവും ആധുനിക ഉപകരണങ്ങളിൽ പരിശീലനം നൽകും. താല്പര്യമുള്ള കുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനും ഭാവി സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണ് സംരംഭം.

കഴിഞ്ഞ നാല്പത് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അൽ നൂർ നിലവിൽ 190ൽ അധികം കുട്ടികൾക്ക് ട്രെയിനിങ് നൽകുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ സഹായകം ആകും എന്നതാണ് അൽ നൂർ പോലുള്ള സംരംഭങ്ങളുമായി കൈകോർക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് സിഇഒ ഫരീദ് സാംജി പറഞ്ഞു. 

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പൊതു സഭകളിൽ സംസാരിക്കാനും മികച്ച വിദ്യാഭ്യാസം നേടാനും ഈ സംരംഭങ്ങൾ സഹായകമാകുമെന്ന് അൽനൂർ ഡയറക്ടർ രഞ്ജിനി രാംനാഥ് പറഞ്ഞു. ഈവിങ്‌സ് പോലുള്ള ബിസിനസ്സ് സംരംഭങ്ങളുമായുള്ള കൂട്ടായ്മയാണ് കുട്ടികളുടെ ജീവിതം മാറ്റി മറിക്കാൻ പ്രാപ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സഹായകമാകുന്നതെന്നും രഞ്ജിനി രാംനാഥ് പറഞ്ഞു. 

അൽനൂർ കൂടാതെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുമായും സഹകരിക്കുക വഴി ഏതാണ്ട് 8000ൽ പരം വിദ്യാർത്ഥികൾക്ക് മഹ്‌സൂസ് സഹായം നല്കുന്നുണ്. 

click me!