സൗദിയിലെ വിസ്മയ നഗരം 'ദി ലൈനി'നെ കുറിച്ചറിയാന്‍ പ്രദര്‍ശനം

Published : Aug 01, 2022, 10:33 PM ISTUpdated : Aug 01, 2022, 10:36 PM IST
സൗദിയിലെ വിസ്മയ നഗരം 'ദി ലൈനി'നെ കുറിച്ചറിയാന്‍ പ്രദര്‍ശനം

Synopsis

നിയോം സ്വപ്നനഗര പരിധിക്കുള്ളില്‍ നിര്‍മിക്കുന്ന പ്രത്യേക റസിഡന്‍ഷ്യല്‍ നഗരമാണ് ദി ലൈന്‍. അരലക്ഷം കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായതാണ്.

റിയാദ്: സൗദി അറേബ്യയിലെ അത്ഭുതനഗരമായ 'ദി ലൈന്‍' പദ്ധതിയെ കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനത്തിന് ജിദ്ദയില്‍ തുടക്കം. ഈ മാസം 14 വരെ ജിദ്ദയിലെ സൂപ്പര്‍ ഡോം കണ്‍വെന്‍ഷന്‍ ഹാളിലാണ് പ്രദര്‍ശനം. ശേഷം ദമ്മാമിലും റിയാദിലും പ്രദര്‍ശനമുണ്ടാകും.

നിയോം സ്വപ്നനഗര പരിധിക്കുള്ളില്‍ നിര്‍മിക്കുന്ന പ്രത്യേക റസിഡന്‍ഷ്യല്‍ നഗരമാണ് ദി ലൈന്‍. അരലക്ഷം കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായതാണ്. 2024ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കപ്പെടുന്ന സ്വപ്ന പദ്ധതിയുടെ നിര്‍മാണം 2030 ഓടെ പൂര്‍ത്തിയാകും. 170 കിലോമീറ്റര്‍ നീളത്തിലും 200 മീറ്റര്‍ വീതിയിലും 500 മീറ്റര്‍ ഉയരത്തിലുമാണ് നഗരത്തിന്റെ നിര്‍മാണം. 90 ലക്ഷം പേര്‍ക്ക് ഈ നഗരത്തില്‍ താമസിക്കാം. മുകളില്‍നിന്ന് താഴോട്ട് തൂങ്ങിനില്‍ക്കും വിധമാണ് വീടുകളുടെ നിര്‍മാണം. ഇതുള്‍പ്പെടെ നിരവധിയാണ് ദി ലൈനിലെ വിസ്മയങ്ങള്‍.  ഇതെല്ലാം കാണാനും മനസിലാക്കാനും പ്രദര്‍ശനം സഹായകരമാകും. 

Read Also-  മനുഷ്യക്കടത്തിനെതിരെ സൗദി; 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ

സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമില്‍ ഒരുങ്ങുന്നത് ലോകത്തെ വിസ്‍മയിപ്പിക്കുന്ന അത്യാധുനിക നഗരം

റിയാദ്: ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരു നഗരമൊരുങ്ങുകയാണ് സൗദി അറേബ്യയില്‍. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിപ്രദേശമായ നിയോമിൽ യാഥാർഥ്യമാകാൻ പോകുന്നത്. റോഡും വാഹനങ്ങളൊന്നുമില്ലാത്ത നഗരം നൂറ് ശതമാനം പുനരുപയോഗ ഊർജത്തിലാവും മുന്നോട്ടുപോവുക.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയാണ് തബൂക്കിൽ നിർമാണം പുരോഗമിക്കുന്ന നിയോം നഗരം.  നിയോമിലെ പ്രധാന പദ്ധതിയായ 'ദി ലൈന്‍' എന്ന കെട്ടിട സമുച്ചയത്തിന്റെ ഡിസൈനാണ് കഴിഞ്ഞ ദിവസം സൗദി പുറത്തുവിട്ടത്. പാരിസ്ഥിതിക പ്രത്യേകത ഏറെയുള്ള മേഖലയാണ് ദി ലൈൻ പദ്ധതി പ്രദേശം. റോഡുകളോ, കാറുകളോ ഒന്നും ഈ നഗരത്തിലുണ്ടാവില്ല. നൂറ് ശതമാനം പുനരുപയോഗ ഊർജത്തിലാവും മുന്നോട്ടുപോവുക, സോളാറും കാറ്റാടി വൈദ്യുതിയും മാത്രം ഉപയോഗിക്കുന്ന കാർബൺ രഹിത സിറ്റി. 

Read Also- ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്

വാഹനങ്ങള്‍ക്കു പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോണമസ് സര്‍വീസുകളായിരിക്കും ഈ നഗരത്തിലുണ്ടാവുക.  ഒരു ഭാഗത്ത് നിന്ന് മറ്റൊരറ്റത്തേക്ക് 170 കിലോമീറ്റര്‍ ദൂരം 20 മിനിറ്റുനുള്ളില്‍ പിന്നിടാന്‍ തക്ക രീതിയിലാണ് അതിവേഗ ഗതാഗത സംവിധാനവും ഒരുക്കുന്നത്. 

സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്ത് 170 കിലോമീറ്റര്‍ നീളത്തിലും 200 മീറ്റർ വീതിക്കും ഉള്ളില്‍ ഇരുവശങ്ങളിലായി ഗ്ലാസിനകത്ത് തൂങ്ങി നിൽക്കുന്ന വിധത്തിലാണ് വീടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്വദേശികളും വിദേശികളുമടക്കം 90 ലക്ഷം ആളുകൾക്ക് ഇവിടെ സ്ഥിരതാമസം നടത്താനാവും. സ്‌കൂൾ, ആശുപത്രി, ഷോപ്പിങ് മാൾ, വിനോദ സംവിധാനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ സ്മാര്‍ട്ട് സിറ്റിയിലുണ്ടാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ