ഇ-സിഗരറ്റുകളിൽ ഉപയോഗിക്കുന്ന രാസ ലഹരി വസ്തുക്കളുമായി പ്രായപൂർത്തിയാകാത്ത കുട്ടി കുവൈത്തിൽ പിടിയിൽ

Published : Oct 29, 2026, 03:37 PM IST
arrest-kuwait

Synopsis

കുവൈത്തിൽ രാസ ലഹരി ദ്രാവകം നിറച്ച ഇ-സിഗരറ്റുകൾ വിൽപന നടത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിർദൗസ്, ഫർവാനിയ എന്നിവിടങ്ങളിൽ നിന്നായി 120 മില്ലി ലിറ്റർ ലഹരി ദ്രാവകവും 64 ഇ-സിഗരറ്റുകളും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായാണ് ഇവ സൂക്ഷിച്ചതെന്ന് പ്രതി സമ്മതിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇ- സിഗരറ്റുകളിൽ നിറയ്ക്കുന്ന രാസ ലഹരി ദ്രാവകം കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 120 മില്ലി ലിറ്റർ ലഹരി ദ്രാവകവും 64 ഇ -സിഗരറ്റുകളും അധികൃതർ പിടിച്ചെടുത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ലഹരി വസ്തുക്കളുടെ വിൽപനയും കൈവശം വെക്കലുമായി ബന്ധപ്പെട്ട് ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റോടെ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. ഫിർദൗസ് മേഖലയിൽ വെച്ചാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടിയത്. ഇവിടെ നടത്തിയ പരിശോധനയിൽ 40 ഒഴിഞ്ഞ ഇ-സിഗരറ്റുകളും 120 മില്ലി ലിറ്റർ ലഹരി ദ്രാവകവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഫർവാനിയ മേഖലയിലെ മറ്റ് ചില സ്ഥലങ്ങളെക്കുറിച്ച് പ്രതി വിവരം നൽകി. ഇവിടെ നടത്തിയ പരിശോധനയിൽ സമാനമായ ലഹരി ദ്രാവകം നിറച്ച മറ്റ് 24 ഇ-സിഗരറ്റുകൾ കൂടി പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ കാണിച്ച് ചോദ്യം ചെയ്തപ്പോൾ, ലഹരി വസ്തുക്കൾ സ്വന്തം ഉപയോഗത്തിനും വിൽപന നടത്തുന്നതിനുമാണ് കൈവശം വെച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇടനിലക്കാരൻ വഴിയാണ് തനിക്ക് ഇവ ലഭിച്ചതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ണിനടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് രഹസ്യമായി ലൊക്കേഷൻ അയച്ചുനൽകി; കുവൈത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ