വാഹനം വാടകക്കെടുത്ത് മുങ്ങി, കുവൈത്തിൽ പ്രവാസി പിടിയിൽ

Published : Aug 05, 2025, 05:46 PM IST
credit card fraud arrest

Synopsis

കാർ റെന്‍റൽ ഏജൻസിയിൽ നിന്ന് 2025 മാർച്ച് 17ന് വാടകയ്ക്ക് കൊടുത്ത 2024 മോഡൽ ജാപ്പനീസ് കാർ ഒരു ഉപഭോക്താവ് തിരികെ നൽകിയില്ലെന്ന് കാണിച്ച് മെയ്ദാൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകുകയായിരുന്നു.

കുവൈത്ത് സിറ്റി: വാടകയ്‌ക്കെടുത്ത വാഹനം തിരികെ നൽകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിടികിട്ടാപ്പുള്ളിയായ പ്രവാസി അറസ്റ്റിൽ. 6,500 കുവൈത്തി ദിനാറിന്‍റെ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണ്. താൻ നടത്തുന്ന കാർ റെന്‍റൽ ഏജൻസിയിൽ നിന്ന് 2025 മാർച്ച് 17ന് വാടകയ്ക്ക് കൊടുത്ത 2024 മോഡൽ ജാപ്പനീസ് കാർ ഒരു ഉപഭോക്താവ് തിരികെ നൽകിയില്ലെന്ന് കാണിച്ച് മെയ്ദാൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകുകയായിരുന്നു.

പൊലീസ് കേസ് ഉടൻ തന്നെ ഡിറ്റക്ടീവുകൾക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ താമസസ്ഥലം കണ്ടെത്തുകയും അവിടെ നിന്ന് ഇയാളെയും കാണാതായ കാറും കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, വാഹനം തിരികെ നൽകാത്ത കാര്യം പ്രതി സമ്മതിച്ചു. എന്നാൽ കേസ് വഴിത്തിരിവിലെത്തിയത് ഇയാൾക്ക് 6,500 കുവൈത്തി ദിനാറിന്‍റെ മറ്റൊരു തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നുവെന്ന് അധികൃതർ കണ്ടെത്തിയതോടെയാണ്. തുടർ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ