44 കോടിയിലേറെ രൂപയുടെ ആറോളം ചെക്കുകൾ മടങ്ങി, വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ പ്രവാസി വ്യവസായി കുവൈത്തിൽ പിടിയിൽ

Published : Feb 23, 2026, 03:57 PM IST
arrest

Synopsis

44 കോടിയിലേറെ രൂപയുടെ ആറോളം ചെക്കുകൾ മടങ്ങിയ കേസിൽ കുവൈത്തിൽ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നടത്തി വരുന്ന വ്യവസായി പിടിയിൽ. വിവിധ കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ 1.6 ദശലക്ഷം കുവൈത്ത് ദിനാറിന്റെ (ഏകദേശം 44 കോടിയിലധികം രൂപ) ആറോളം ചെക്കുകൾ മടങ്ങിയ കേസിൽ പ്രവാസി വ്യവസായിയെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു. ഫർവാനിയ, ദജീജ്, കാപ്പിറ്റൽ എന്നിവിടങ്ങളിലായി ആറോളം പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നടത്തി വരുന്ന അറബ് പൗരനാണ് പിടിയിലായത്.

വിവിധ കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. നിശ്ചിത തീയതികളിൽ ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനെത്തുടർന്ന് ഇയാൾ നൽകിയ ചെക്കുകൾ മടങ്ങിയതായി പരാതി നൽകിയ കമ്പനികൾ ആരോപിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു
വരാനിരിക്കുന്നത് നീണ്ട അവധി, ചെറിയ പെരുന്നാളിന് സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ