കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു

Published : Mar 08, 2022, 11:22 PM IST
കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു

Synopsis

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി യുവാവ് ആത്മഹത്യ (Suicide) ചെയ്‍തു. നുഗ്‍റയിലായിരുന്നു (Nugra) സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ കെട്ടിടത്തിന് താഴെ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടതായാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്. മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.


റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ പ്രദേശങ്ങളിൽ നിന്ന് ജോലി, താമസ, അതിർത്തി സുരക്ഷ (Labour, Residence and Border security violations) നിയമലംഘനങ്ങൾക്ക് 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് (General Directorate of Passport) (ജവാസത്ത്) അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായ ഇവരിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ഇവർക്ക് നിയമലംഘനങ്ങളുടെ തോത് അനുസരിച്ച് തടവ്, പിഴ, നാടുകടത്തൽ (Imprisonment, Fine and Deportation) എന്നിങ്ങനെ ശിക്ഷകൾ ലഭിക്കും. 

രാജ്യത്തുള്ള മുഴുവൻ പൗരന്മാരും താമസക്കാരും വ്യക്തികളും ഇത്തരം നിയമലഘനം നടത്തുന്നവരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ജവാസത്ത് അറിയിച്ചു. അത്തരം ആളുകൾക്ക് ജോലി നൽകുകയോ അവരെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകി. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ചറിയിക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ജവാസത്ത് ആവശ്യപ്പെട്ടു.


അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 323 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,168 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്‍ചയാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,02,508 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ