
റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിൽ പ്രവാസി നിര്യാതനായി. മഹാരാഷ്ട്ര താനെ ബീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് മരിച്ചത്. ജോലി ചെയ്യുന്ന കമ്പനിയുടെ നിയമക്കുരുക്ക് കാരണം ഇഖാമ പുതുക്കാൻ സാധിക്കാഞ്ഞതിനാൽ ഇന്ത്യന്‍ എംബസിയുടെ സഹായത്താൽ നാട്ടില്‍ പോകാൻ രേഖകള്‍ ശരിയാക്കി അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് മൻഫുഅയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. അതിനായി മുംബൈയിൽനിന്ന് മകൻ റിയാദിലെത്തും.
പിതാവ് - അബ്ദുൽ നസീർ, മാതാവ് - സൈനാബി, ഭാര്യ - റിസ്വാന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ മുംബൈ കെ.എം.സി.സി ഭാരവാഹി അഷ്‌റഫ് മാറഞ്ചേരിയുടെ നിർദേത്തെ തുടർന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam