ഇടിമിന്നലേറ്റ് കുവൈത്തിൽ പ്രവാസി മരിച്ചു

Published : Mar 26, 2024, 01:09 PM IST
ഇടിമിന്നലേറ്റ് കുവൈത്തിൽ പ്രവാസി മരിച്ചു

Synopsis

പാരാമെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മിന്നലേറ്റതായി ദൃക്‌സാക്ഷികൾ വിവരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ബർ അൽ ലിയയിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ എമർജൻസി സംഘം സ്ഥലത്ത് എത്തിയിരുന്നു. പാരാമെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മിന്നലേറ്റതായി ദൃക്‌സാക്ഷികൾ വിവരിച്ചു. ഫോറൻസിക് വിഭാഗത്തിന് കൈമാറുന്നതിന് മുമ്പ് മൃതദേഹം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.

Read Also -  സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്

ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തില്‍ കണ്ടെത്തിയത് 20,391 ട്രാഫിക് നിയമലംഘനങ്ങൾ  

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധനയില്‍ 20,391 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലാണ് ട്രാഫിക് സെക്ടർ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിൻ നടത്തിയത്. മാർച്ച് ഒമ്പത് മുതൽ 15 വരെ ആറ് ഗവർണറേറ്റുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറുകള്‍ നടത്തിയ ക്യാമ്പയിനുകളിലാണ് 20,391 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 

142 വാഹനങ്ങളും 70 സൈക്കിളുകളും ഉടമകളോ ഡ്രൈവർമാരോ ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് നിയമപ്രകാരം തിരയുന്ന 12 പേരാണ് പിടിയിലായിട്ടുള്ളത്. കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റ് കൈവശമുള്ള ഒമ്പത് പ്രവാസികൾ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ 57 വ്യക്തികൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 28 വാഹനങ്ങളും പിടിച്ചെടുത്തു. ശുവൈഖിലെ വർക്ക്ഷോപ്പുകളിലും പരിശോധനകൾ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബൈയിൽ വാഹനാപകടം; ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ഗുരുതര പരിക്ക്
സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം