ബിഗ് ടിക്കറ്റ് വാങ്ങുന്നത് രണ്ടാം തവണ; ഭാഗ്യം തുണച്ചപ്പോള്‍ 42 കോടി സ്വന്തമാക്കി പ്രവാസി

Published : Sep 04, 2022, 08:14 AM IST
ബിഗ് ടിക്കറ്റ് വാങ്ങുന്നത് രണ്ടാം തവണ; ഭാഗ്യം തുണച്ചപ്പോള്‍ 42 കോടി സ്വന്തമാക്കി പ്രവാസി

Synopsis

ബിഗ് ടിക്കറ്റിന്‍റെ ഒക്ടോബര്‍ മാസത്തിലെ നറുക്കെടുപ്പിലും രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സമ്മാനം നേടി ഫ്രാന്‍സ് സ്വദേശി.  243 -ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയത് ഫ്രാന്‍സ് സ്വദേശി സെലിന്‍ ജസ്സിന്‍ ആണ്. സിറിയന്‍ കുടുംബത്തില്‍ നിന്നുള്ള സെലിന്‍ വാങ്ങിയ 176528 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ബിഗ് ടിക്കറ്റിന്‍റെ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (42 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത്. ഫ്രാന്‍സില്‍ നിന്നുള്ള ആദ്യ ബിഗ് ടിക്കറ്റ് വിജയിയാണ് സെലിന്‍.

സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സെലിന് തന്‍റെ വിജയം വിശ്വസിക്കാനായില്ല. 'ഇത് സത്യമാണോ?' എന്ന് അവര്‍ തിരികെ ചോദിച്ചു. ഇത് രണ്ടാം തവണയാണ് സെലിന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഒരു സുഹൃത്തുമായി ചേര്‍ന്നാണ് സെലിന്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 

1998 മുതല്‍ ദുബൈയില്‍ താമസിക്കുന്ന സെലിന്‍, ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ പേഴ്സണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. സമ്മാനം പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. നന്നായി ആലോചിച്ച ശേഷം തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുമെന്ന് സെലിന്‍ പറഞ്ഞു. 

101158 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി ജുനെലിറ്റോ ബോര്‍ജ ആണ് രണ്ടാം സമ്മാനമായ  10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. ദോഹയില്‍ താമസിക്കുകയാണ് ഇദ്ദേഹം. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയകുമാര്‍ വാസുപിള്ള ആണ്. ഇദ്ദേഹം വാങ്ങിയ 296664 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 251912 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള അയാസ് മുഹമ്മദ് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി.

ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള അജയ് ഭാട്ടിയ  008904 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി ഹെബ്രിഡ് ജി റ്റി വാഹനം സ്വന്തമാക്കി.

ബിഗ് ടിക്കറ്റിന്‍റെ ഒക്ടോബര്‍ മാസത്തിലെ നറുക്കെടുപ്പിലും രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി 100,000 ദിര്‍ഹവും നാലാം സമ്മാന വിജയിക്ക് 50,000. ദിര്‍ഹവും ലഭിക്കും. 

3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1: സെപ്റ്റംബര്‍ 1 - 7, നറുക്കെടുപ്പ് തീയതി -  സെപ്റ്റംബര്‍ 8  (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 2: സെപ്റ്റംബര്‍ 8 - 14, നറുക്കെടുപ്പ് തീയതി -  സെപ്റ്റംബര്‍ 15  (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 3: സെപ്റ്റംബര്‍ 15 - 21, നറുക്കെടുപ്പ് തീയതി -  സെപ്റ്റംബര്‍ 22  (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 4: സെപ്റ്റംബര്‍ 22 - 30, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 1  (ശനിയാഴ്‍ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്