
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 243 -ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (42 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സെലിന്‍ ജസ്സിന്‍. ഫ്രാന്‍സ് സ്വദേശിയായ ഇവര്‍ വാങ്ങിയ 176528 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്.
101158 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി ജുനെലിറ്റോ ബോര്‍ജ ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയകുമാര്‍ വാസുപിള്ള ആണ്. ഇദ്ദേഹം വാങ്ങിയ 296664 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 251912 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള അയാസ് മുഹമ്മദ് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി.
ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള അജയ് ഭാട്ടിയ 008904 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി ഹെബ്രിഡ് ജി റ്റി വാഹനം സ്വന്തമാക്കി.
3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1: സെപ്റ്റംബര്‍ 1 - 7, നറുക്കെടുപ്പ് തീയതി - സെപ്റ്റംബര്‍ 8 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 2: സെപ്റ്റംബര്‍ 8 - 14, നറുക്കെടുപ്പ് തീയതി - സെപ്റ്റംബര്‍ 15 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 3: സെപ്റ്റംബര്‍ 15 - 21, നറുക്കെടുപ്പ് തീയതി - സെപ്റ്റംബര്‍ 22 (വ്യാഴാഴ്‍ച)
പ്രൊമോഷന്‍ 4: സെപ്റ്റംബര്‍ 22 - 30, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 1 (ശനിയാഴ്‍ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ