നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്തു; സംഭവം ടയർ റിപ്പയർ ചെയ്യാനെത്തിയപ്പോൾ, പ്രതി പിടിയിൽ

Published : Jan 19, 2026, 03:24 PM IST
car crash

Synopsis

നാട്ടിൽ പോകാനിരുന്ന പ്രവാസിയുടെ കാറും പണവും തട്ടിയെടുത്ത പ്രതി പിടിയിൽ. കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് റിപ്പയർ ചെയ്യാൻ കടയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. 

കുവൈത്ത് സിറ്റി: നാട്ടിൽ പോകാനിരുന്ന ഏഷ്യൻ പ്രവാസിയിൽ നിന്ന് കാറും 640 ദിനാറും മോഷ്ടിച്ച കുവൈത്തി പൗരനെ സാൽമിയ പൊലീസ് പിടികൂടി. ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ പ്രതി. അവധിക്കാലത്തെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് 640 ദിനാറിന്‍റെ ചെക്ക് മാറി മടങ്ങുകയായിരുന്നു പ്രവാസി. യാത്രാമധ്യേ തന്‍റെ സെഡാൻ കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് അദ്ദേഹം അടുത്തുള്ള ടയർ റിപ്പയർ ഷോപ്പിൽ എത്തി. കാർ ഓഫാക്കാതെ തന്നെ അദ്ദേഹം ടയർ ശരിയാക്കാൻ നൽകുകയും കടയിൽ പണം നൽകാൻ പോവുകയും ചെയ്തു. ഈ സമയം തക്കം പാർത്തിരുന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന കാറുമായി കടന്നുകളയുകയായിരുന്നു. കാറിനുള്ളിൽ പ്രവാസി ബാങ്കിൽ നിന്ന് മാറ്റിയ 640 ദിനാറും ഉണ്ടായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ച് നടത്തിയ റെയ്ഡിൽ ഇയാളെ സാൽമിയ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച കാർ റുമൈത്തിയ ഏരിയയിലെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രതി പ്രവാസിയെ പിന്തുടർന്നതാണോ എന്ന് വ്യക്തമല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നുഴഞ്ഞുകയറ്റം, ഒമാനിൽ 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ
യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലുണ്ടാവുക രണ്ട് മണിക്കൂർ മാത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിലെത്തി കാണും