നുഴഞ്ഞുകയറ്റം, ഒമാനിൽ 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ

Published : Jan 19, 2026, 02:51 PM IST
arrest

Synopsis

ഒമാനിലേക്ക് നുഴഞ്ഞുകയറിയ 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ഇവരെ കസ്റ്റഡിയിലെടുത്തത്.

മസ്കറ്റ്: ഒമാനിൽ അനധികൃതമായി പ്രവേശിച്ച 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. നോർത്ത് ശർഖിയ ഗവർണറേറ്റിലെ ബിദിയ വില്ലായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച 32 ആഫ്രിക്കൻ പൗരന്മാരെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ഇവരെ കസ്റ്റഡിയിലെടുത്തത്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിയമവിരുദ്ധ കുടിയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭാര്യയുടെ മരണത്തിന് കാരണം ഞാനാണ്, പക്ഷെ അത് കൊലപാതകമല്ല'; ഓസ്‌ട്രേലിയയിൽ നടന്ന കേസിൽ ഇന്ത്യൻ വംശജൻ കോടതിയിൽ
യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി