ബാങ്ക് തട്ടിപ്പ്, പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 2,740 ദിനാർ

Published : Nov 22, 2025, 10:40 AM IST
kuwait dinar

Synopsis

ബാങ്ക് തട്ടിപ്പ് കേസിൽ കുവൈത്തിൽ ഒരു പ്രവാസിക്ക് നഷ്ടമായത് 2,740 ദിനാർ. പരാതിക്കാരന്‍റെ ലോക്കൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ ആകെ 2,740 കുവൈത്തി ദിനാർ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രവാസിക്ക് നഷ്ടമായത് 2,740 ദിനാർ. ഒരു ഈജിപ്ഷ്യൻ പ്രവാസിയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഇതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള അൽ-നുഗ്രാ ഇൻവെസ്റ്റിഗേഷൻ ഓഫീസ്. പരാതി ഔദ്യോഗികമായി അൽ-നുഗ്രാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പരാതിക്കാരന്‍റെ ലോക്കൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ ആകെ 2,740 കുവൈത്തി ദിനാർ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പ് മൂന്ന് പ്രത്യേക ഇടപാടുകളിലൂടെയാണ് നടന്നതെന്നും റിപ്പോർട്ടുണ്ട്. പരാതി ലഭിച്ചയുടൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിലെ അന്വേഷണ ഉദ്യോഗസ്ഥർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള സാധാരണ നടപടിക്രമങ്ങൾ പിന്തുടർന്നു. ഇടപാട് രേഖകൾ പരിശോധിക്കുന്നതിനും തട്ടിപ്പിന്‍റെ ഉറവിടം കണ്ടെത്താനുമായി ഉദ്യോഗസ്ഥർ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ടു. നിലവിൽ, ഈ തട്ടിപ്പ് കേസിൽ അന്വേഷണം തുടരുകയാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു