
മനാമ: ബഹ്റൈനില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ പ്രവാസികള്‍ അറസ്റ്റിലായി. ഒരുകൂട്ടം പ്രവാസികള്‍ അര്‍ദ്ധരാത്രി റോഡില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വീഡിയോയില്‍ കാണുന്ന സംഭവം നടന്നത് സിത്റയിലാണെന്നും ഇവര്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന തര്‍ക്കങ്ങളാണ് സംഭവത്തിന് കാരണമായതെന്നും ക്യാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. അറസ്റ്റിലായവര്‍ ഏഷ്യക്കാരായ പ്രവാസികളാണെന്ന വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. എത്ര പേര്‍ പിടിയിലായെന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്നും വ്യക്തമല്ല. പിടിയിലായ വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
Read also:മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
അമിത വേഗത മുതല്‍ ശബ്‍ദ മലിനീകരണം വരെ; ആഘോഷങ്ങള്‍ക്കിടെ പിടിച്ചെടുത്തത് 75 വാഹനങ്ങള്‍
മനാമ: ബഹ്റൈനിലെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ 75 വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അനുവദനീയമായതിലും ഉയര്‍ന്ന വേഗതയിലുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ ഘോഷയാത്ര, വാഹനങ്ങള്‍ കൊണ്ടുള്ള ശബ്‍ദ മലിനീകരണം എന്നിവയും ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന മറ്റ് നിയമലംഘങ്ങളും നടത്തിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്ന് അറിയിച്ച ട്രാഫിക് ഡയറക്ടറേറ്റ്, നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
Read also: ഖത്തറില്‍ വാഹനങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ